മണ്ണാര്‍മല: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഹരിത കേരള മിഷനും വിദ്യാപോഷിണി ഗ്രന്ഥാലയവും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
പൂപ്പലം ഒഎയുപിഎസ്, മണ്ണാര്‍മല പിടിഎംയുപി സ്കൂള്‍, മണ്ണാര്‍മല എഎംഎല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെ ഹരിത ക്ലബുകള്‍ മുഖേനയാണ് കുട്ടികള്‍ക്ക് തൈകള്‍ നല്‍കിയത്. വനംവകുപ്പിന്റെ നിലമ്പൂര്‍ നഴ്സറിയില്‍ ഉത്പാദിപ്പിച്ച മികച്ച വൃക്ഷത്തൈകളാണ് വിതരണത്തിനായി ലഭ്യമാക്കിയത്. വിദ്യാപോഷിണി ഭാരവാഹികളായ പി. അനില്‍കുമാര്‍, കെ.ഷെരീഫ്, അബ്ബാസ്, കെ.ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.